Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reinstated

Kollam

ആ​ര്‍​ആ​ര്‍​ടി പു​നഃസ്ഥാ​പി​ക്ക​ണം: ഭാ​ര​തീ​പു​ര​ത്ത് സി​പി​എം പ്ര​തി​ഷേ​ധം

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ ഭാ​ര​തീ​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ര്‍​ആ​ര്‍​ടി പ​ത്ത​നാ​പു​ര​ത്തെ ക​റ​വൂ​രി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം.

കു​ള​ത്തൂ​പ്പു​ഴ ഉ​ള്‍​പ്പെടെ​യു​ള്ള ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ അ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ര്‍​ആ​ര്‍​ടി മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​യ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ആ​ര്‍​ആ​ര്‍​ടി ഭാ​ര​തീ​പു​ര​ത്ത് പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഏ​രൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​തീ​പു​ര​ത്തെ ആ​ര്‍​ആ​ര്‍​ടി കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​നും വ​നംവ​കു​പ്പി​നു​മാ​ണ്. ഇ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി. വി​ഷ​യ​ത്തി​ല്‍ നി​ന്ന് വ​നം വ​കു​പ്പി​ന് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ക​ഴി​യി​ല്ലെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഡി. ​വി​ശ്വ​സേ​ന​ന്‍, ടി. ​ജ​യ​ന്‍, ബി.രാ​ജീ​വ്, ആ​തി​ര പ്ര​വീ​ണ്‍, കി​ഷോ​ര്‍, ഹ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​ഴി​ന് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ സി​പി​എം ജ​ന​കീ​യ പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Corehub Up